നവാസ് ഷെറീഫിന് വീണ്ടും തിരിച്ചടി

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പനാമ കേസില്‍ വീണ്ടും തിരിച്ചടി. കേസിലെ സുപ്രിംകോടതി വിധി പുനഃപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നവാസ് ഷെരീഫ് സമര്‍പ്പിച്ച ഹര്‍ജി പാക് സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ആസിഫ് സയീദ് ഖോസയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഷെരീഫിന്റെ പുനഃപരിശോധനാ ഹര്‍ജി തള്ളിയത്.പനാമ പേപ്പര്‍ അഴിമതി കേസില്‍ നവാസ് ഷെരീഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പാക് സുപ്രിംകോടതി, പ്രധാനമന്ത്രി സ്ഥാനത്തു നിന്നും അദ്ദേഹത്തെ അയോഗ്യനാക്കിക്കൊണ്ട് ജൂലൈ 28 നാണ് വിധി പുറപ്പെടുവിച്ചത്.
നവാസ് ഷെരീഫ്, മക്കളായ ഹുസൈന്‍, ഹസ്സന്‍, മറിയം നവാസ്, മരുമകന്‍ ക്യാപ്ടന്‍ മുഹമ്മദ് സഫ്ദര്‍, ധനകാര്യമന്ത്രി ഇഷാഖ് ധര്‍ എന്നിവരാണ് സുപ്രിംകോടതി വിധിയ്‌ക്കെതിരെ പുനഃപരിശോധന ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here