സൗദിയിൽ വീഡിയോ കോളിങ്ങ് ആപ്പുകൾക്കുള്ള നിരോധനം നീക്കുന്നു

പ്രവാസികൾക്ക് സന്തോഷിക്കാം. ഇനി നാട്ടിലെ ഉറ്റവരെ കാണാൻ വർഷങ്ങൾ കാത്തിരിക്കേണ്ട. വീഡിയോ കോൾ വഴി ഉറ്റവരുമായി എന്നും സംസാരിക്കാം. സൗദിയിൽ വീഡിയോ കോളിങ്ങ് ആപ്പുകൾക്കുള്ള നിരോധനം നീക്കാൻ ഒരുങ്ങുകയാണ്.
സൗദി അറേബ്യയിൽ വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബർ തുടങ്ങിയ ഇൻറർനെറ്റ് അധിഷ്ഠിത വോയിസ്, വിഡിയോ കോളിംഗ് ആപ്പുകൾക്കുള്ള നിരോധം അടുത്തയാഴ്ച നീക്കുമെന്ന വാർത്ത പ്രമുഖ അറബ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കമ്മ്യൂണിക്കേഷൻ ആൻറ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അബ്ദുള്ള അൽ സവാഹയാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്. ഇന്റർനെറ്റ് വഴിയുളള വോയിസ്, വിഡിയോ സർവീസുകളുടെ നേട്ടം എല്ലാവർക്കും ലഭ്യമാക്കുന്നതിന് ഐ.ടി കമ്മീഷനും ടെലിക്കോം സർവീസ് ദാതാക്കളും നടപടികൾ പൂർത്തിയാക്കി വരികയാണന്ന് മന്ത്രി പറഞ്ഞു.
saudi arabia video call ban uplifts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here