വാട്ട്‌സാപ്പിൽ ആള് മാറി മെസ്സേജ് അയച്ചുപോയോ ? ഇനി മറ്റുള്ളവർ വായിക്കുന്നതിന് മുമ്പേ ഡിലീറ്റ് ചെയ്യാം !!

വാട്ട്‌സാപ്പിൽ നമുക്ക് എല്ലാവർക്കും പറ്റുന്ന അബദ്ധമാണ് ആള് മാറി മെസ്സേജ് അയക്കൽ. അയച്ചുകഴിഞ്ഞാകും നാം ഇതറയുന്നത്. പിന്നീട് വേവലാതിയും. ഇനി ഈ ടെൻഷനോട് ഗുഡ്‌ബൈ പറഞ്ഞോളു. കാരണം ഇതിനൊരു പിരാഹരമായി വാട്ട്‌സാപ്പ് എത്തിയിരിക്കുകയാണ്.
ഫേസ്ബുക്ക് ഉടമസ്തതയിലുളള വാട്ട്‌സാപ്പിൽ ‘ ഡിലീറ്റ് ഫോർ എവരിവൺ’ എന്ന സവിശേഷതയുമായി എത്തുന്നു. ഈ സംവിധാനം ഉപയോഗിച്ച് നിങ്ങൾ അറിയാതെ തെറ്റായ മെസേജ് അയച്ചാലോ അല്ലെങ്കിൽ മെസേജ് മാറി പോയാലോ അവർ വായിക്കുന്നതിനു മുൻപു തന്നെ നിങ്ങൾക്ക് ആ മെസേജ് ഡിലീറ്റ് ചെയ്യാം. ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്കാണ് ഈ സവിശേഷത ലഭ്യമാകുന്നത്.
എന്നാൽ, ഈ സവിശേഷത ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്. ടെസ്റ്റിങ്ങ് സ്റ്റേജ് കഴിഞ്ഞാൽ ഇത് എല്ലാവർക്കും സജീവമാകും. ടിപ്സ്റ്റർ റിപ്പോർട്ട് പ്രകാരം ഐഒഎസ് ആൻഡ്രോയിഡ് ഉപകരണങ്ങളിലെ നോട്ടിഫിക്കേഷൻ സെന്ററിൽ നിന്നുളള മെസേജുകളും ഡിലീറ്റ് ചെയ്യും എന്നാണ്.
whatsapp recall feature
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here