സ്വന്തം പാർട്ടി രൂപീകരിക്കും : കമൽഹാസൻ

കമൽഹാസൻ രാഷ്ട്രീയത്തിൽ ഇറങ്ങുമോ ഇല്ലയോ എന്ന എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ട് നടൻ കമൽഹാസൻ തന്നെ പ്രസ്തവാനയുമായി രംഗത്തെത്തിയിരിക്കുന്നു. സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നിലവിലുള്ള ഒരു രാഷ്ട്രീയപാർട്ടിയുമായും ആശയപരമായി തനിക്ക് ഒത്തുപോകാനാകില്ലെന്നാണ് അദ്ദേഹം നൽകുന്ന വിശദീകരണം.
അടുത്ത കാലത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടന്നിരുന്നു. കമ്മ്യൂണിസത്തോട് ആകൃഷ്ടനാണെന്ന തരത്തിലാണ് പിന്നീട് വാർത്തകൾ വന്നത്. ഒരു രാഷ്ട്രീയ പാർട്ടി എന്നാൽ ഒരു ആശയമാണ്. രാഷ്ട്രീയത്തിലെ എന്റെ ലക്ഷ്യങ്ങൾ നിലവിലുള്ള ഒരു രാഷ്ട്രീയപാർട്ടിയുടെയും ആദർശങ്ങളുമായി ചേർന്ന് പോകുമെന്ന് തോന്നുന്നില്ല അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ നിറം കാവിയല്ലെന്നും അത് മാത്രമേ ഇപ്പോൾ പറയാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
will form new political party says kamal hassan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here