തീവണ്ടി ഭക്ഷണത്തിൽ അതൃപ്തിയോ ? എങ്കിൽ അത് ഉടൻ അറിയിക്കാം

തീവണ്ടിയാത്രയ്ക്കിടെ ലഭിക്കുന്ന ഭക്ഷണം മോശമാണെങ്കിൽ അത് അധികൃതരെ ഉടനടി അറിയിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ടാബ്ലറ്റ് വഴിയായിരിക്കും അഭിപ്രായ ശേഖരണം.
ശനിയാഴ്ച മുതൽ തേജസ്, രാജധാനി, ശതാബ്ദി എക്‌സ്പ്രസ് എന്നിവയിലാണ് ആദ്യ ഘട്ടമെന്ന നിലയ്ക്ക് ടാബ്‌ലറ്റ് വഴി അഭിപ്രായം ശേഖരണം റെയിൽവേ നടത്തുക. ഇതിന്റെ പരീക്ഷണമെന്ന നിലക്ക് ആദ്യമായി വ്യാഴാഴ്ച അഹമ്മദബാദ്‌ഡെൽഹി രാജധാനി എക്‌സ്പ്രസിൽ ടാബ്‌ലറ്റിലൂടെ അഭിപ്രായ ശേഖരണം നടത്തിയിരുന്നു.
ഐ.ആർ.സി.ടി.സി തയ്യാറാക്കുന്ന പ്രത്യേക ചോദ്യാവലി പ്രകാരമാണ് യാത്രക്കാരിൽ നിന്നും ഭക്ഷണത്തിന്റെയും യാത്രയുടെയും അഭിപ്രായം ശേഖരിക്കുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുക എന്ന് മാത്രമല്ല യാത്രക്കാരിൽ നിന്ന് യാത്രയുടെ അനുഭവം അപ്പപ്പോൾ ശേഖരിക്കുക എന്നതും പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതായി ഐ.ആർ.സി.ടി.സി അറിയിച്ചു.
ഓരോ യാത്രക്കാരന്റെയും പേരും ഫോൺ നമ്പറും യാത്രാ വിവരങ്ങളും ശേഖരിച്ചതിന് ശേഷമായിരിക്കും യാത്രാ അനുഭവത്തെകുറിച്ചും ഭക്ഷണത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾ ഐ.ആർ.സി.ടി.സി ചോദിക്കുന്നത്. അഭിപ്രായം രേഖപ്പെടുത്തിയ ശേഷം യാത്രക്കാരന്റെ മൊബൈൽ ഫോണിലേക്ക് അഭിപ്രായം രേഖപ്പെടുത്തിയതായുള്ള റെയിൽവേയുടെ ഔദ്യോഗിക സന്ദേശവും ലഭിക്കും.
IRCTC new move to ensure food and travel quality
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here