സ്ത്രീ കാറില്‍ പ്രസവിച്ചു; വീഡിയോ വൈറല്‍

പ്രസവ വേദന അനുഭവിക്കുന്ന ഓരോ അമ്മമാരും വല്ലാത്ത ഒരു ധൈര്യമാണ് പ്രകടിപ്പിക്കാറ്. നുറുങ്ങുന്ന വേദനയിലും കുഞ്ഞിന് ഒന്നും സംഭവിക്കാതിരിക്കാനാവും അപ്പോഴും ഓരോ അമ്മമാരും പ്രാര്‍ത്ഥിക്കുക. ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും ഒരു സംഘത്തിനോടൊപ്പമാകുമ്പോള്‍ ആത്മവിശ്വാസത്തിനും ധൈര്യത്തിനും ഒരു അടിസ്ഥാനം ഉണ്ട്.എന്ത് പറ്റിയാലും ഇവര്‍ സഹായത്തിന് ഉണ്ടെന്ന ഒരു ഉറപ്പ്.
എന്നാല്‍ പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രയില്‍ പ്രസവിച്ച സ്ത്രീകളുടെ കഥ നിരവധി തവണ നമ്മള്‍ വായിച്ച് അറിഞ്ഞിട്ടുണ്ട്. ആരുടേയും സഹായം ഇല്ലാതെ വാഹനത്തിലും റോഡിലുമൊക്കെ അപ്രതീക്ഷിതമായി സ്വന്തം കുഞ്ഞിന് ജന്മം നല്‍കേണ്ടി വരുന്ന അമ്മമാരുടെ മാനസികാവസ്ഥ എന്തായിരിക്കും? അത്തരത്തിലൊരു വീഡിയോ ആണിത്. പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയും ഭര്‍ത്താവും ആശുപത്രിയിലേക്കുള്ള യാത്രയിലാണ്, വേദന കഠിനമായി കാറില്‍ തന്നെ യുവതി പ്രസവിക്കുന്നു. ഭര്‍ത്താവ് തന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 2015 ല്‍ നടന്ന ഈ സംഭവം ഇന്നും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്.
delivery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here