Advertisement

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥി 16-ാം നിലയില്‍ നിന്ന് ചാടി മരിച്ചു

15 hours ago
2 minutes Read
malayali doctor died in anamalai tiger reserve

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്‌കൂള്‍ വിദ്യാര്‍ഥി ഫ്‌ളാറ്റില്‍ നിന്ന് ചാടി മരിച്ചു. ശ്രീകാര്യം സ്വദേശിയായ പ്രണവാണ് മരിച്ചത്. (School student dies after jumping from flat)

കഴക്കൂട്ടത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് 14 വയസുകാരനായ പ്രണവ്. പ്രണവിന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍ നിന്നാണ് പ്രണവ് എടുത്ത് ചാടിയത്. കുട്ടിയുടെ മുത്തച്ഛന്‍ വിദേശത്തായിരുന്നതിനാല്‍ ഫ്‌ളാറ്റില്‍ ആരും താമസമുണ്ടായിരുന്നില്ല. ഫ്‌ളാറ്റിന്റെ മറ്റൊരു താക്കോല്‍ കുട്ടിയുടെ വീട്ടിലുണ്ടായിരുന്നു. ഈ താക്കോല്‍ ഉപയോഗിച്ച് കുട്ടി സ്‌കൂള്‍ വിട്ടുവന്നശേഷം ഫ്‌ളാറ്റ് തുറക്കുകയും മുറി പൂട്ടിയ ശേഷം ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയുമായിരുന്നു.

Read Also: ആറന്മുള വള്ളസദ്യ ഭക്തര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം; അവസരം ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

16-ാമത്തെ നിലയില്‍ നിന്നാണ് പ്രണവ് ചാടിയത്. കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. കുട്ടിയുടേത് ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യയ്ക്ക് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

Story Highlights : School student dies after jumping from flat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top