Advertisement

‘പണി 2’ അല്ല, ഇനി ‘ഡീലക്സ്’; പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് ജോജു ജോര്‍ജ്

16 hours ago
6 minutes Read
pani 2 new

നടനെന്ന നിലയിൽ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോർജ്ജ്, സംവിധായകനെന്ന നിലയിലും സിനിമാ ലോകത്തേക്ക് മികച്ച അരങ്ങേറ്റം കുറിച്ചിരുന്നു. 2024 ഒക്ടോബറിൽ പുറത്തിറങ്ങിയ ജോജുവിന്റെ ആദ്യ സംവിധാന സംരംഭമായ ‘പണി’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. ‘പണി’ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ജോജു നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോൾ ആ ചിത്രത്തിന്റെ പേരും കഥാപാത്രത്തെക്കുറിച്ചുമുള്ള പുതിയ വിവരങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം.

[Joju George confirms the title of ‘Pani 2′]

നടി ഉർവശി നായികയായെത്തുന്ന ‘ആശ’ എന്ന ചിത്രത്തിൻ്റെ പൂജാ ചടങ്ങിനിടെയാണ് ജോജു ജോർജ്ജ് പുതിയ പ്രഖ്യാപനം നടത്തിയത്. ആരാധകർ ‘പണി 2’ എന്ന് കരുതിയ തൻ്റെ അടുത്ത ചിത്രത്തിന് ‘ഡീലക്സ്’ എന്നാണ് പേരെന്ന് അദ്ദേഹം വെളിപ്പെടുത്തി. “‘പണി’യുമായി ഈ പുതിയ ചിത്രത്തിന് യാതൊരു ബന്ധവുമില്ല, ഇത് തികച്ചും വ്യത്യസ്തമായ ഒരു സിനിമയാണ്,” ജോജു പറഞ്ഞു. ചിത്രത്തിലെ നായക കഥാപാത്രമായ ‘ഡീലക്സ് ബെന്നി’ എന്ന പേരിൽ നിന്നാണ് ചിത്രത്തിന് ‘ഡീലക്സ്’ എന്ന് പേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ‘പണി’ എന്ന ചിത്രത്തിൽ, അടുപ്പക്കാർ ഗിരിയേട്ടൻ എന്ന് വിളിക്കുന്ന ‘ഗിരി’ എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിച്ചിരുന്നത്.

ജോജു ജോർജ്ജ് മുൻപ് സൂചിപ്പിച്ചതുപോലെ തന്നെ ‘പണി’ ഫ്രാഞ്ചൈസിക്ക് മൂന്ന് ഭാഗങ്ങളുണ്ടായിരിക്കും. എന്നാൽ ഈ ചിത്രങ്ങൾക്ക് പരസ്പരം ബന്ധമുണ്ടാകില്ലെന്നും ഓരോന്നും പുതിയ കഥയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഡീലക്സ്’ ആദ്യ ഭാഗത്തേക്കാൾ തീവ്രതയുള്ള കഥയായിരിക്കുമെന്നും ജോജു വ്യക്തമാക്കി. “എല്ലാം പുതിയ അഭിനേതാക്കളും, പുതിയ സ്ഥലവും, പുതിയ കഥയും ആയിരിക്കും, രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായിക്കഴിഞ്ഞു, ചിത്രത്തിൽ പ്രധാനമായും പുതുമുഖങ്ങളായിരിക്കും അഭിനയിക്കുക”.

Read Also: ജോജു ജോർജ്ജും ഉർവശിയും പ്രധാന വേഷങ്ങളിൽ എത്തുന്ന “ആശ”യുടെ പൂജയും ടൈറ്റിൽ ലോഞ്ചും നടന്നു

‘പണിയിൽ ജോജു ജോർജിനൊപ്പം ടെലിവിഷൻ താരങ്ങളായ സാഗർ സൂര്യയും ജുനൈസ് വി.പി.യും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിരുന്നു. ഗായികയായ അഭയ ഹിരൺമയിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പ്രശാന്ത് അലക്സ്, സുജിത് ശങ്കർ എന്നിവരുൾപ്പെടെയുള്ള വലിയൊരു താരനിരയും, കൂടാതെ അറുപതോളം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരന്നു. ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്ന ‘പണി’യുടെ ഷൂട്ടിങ് 110 ദിവസത്തോളം നീണ്ടുനിന്നു.

ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിൻ്റെയും എ.ഡി. സ്റ്റുഡിയോസിൻ്റെയും ശ്രീ ഗോകുലം മൂവീസിൻ്റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ജോജുവിൻ്റെ പുതിയ ചിത്രമായ ‘ഡീലക്സ്’-ൻ്റെ ഷൂട്ടിങ് ഡിസംബറോടെ ആരംഭിക്കും എന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Story Highlights : “Not ‘Pani 2’, but ‘Deluxe’; Joju George announces the title of his new film”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top