ജോജു ജോർജ്ജും ഉർവശിയും പ്രധാന വേഷങ്ങളിൽ എത്തുന്ന “ആശ”യുടെ പൂജയും ടൈറ്റിൽ ലോഞ്ചും നടന്നു

ജോജു ജോർജിനേയും ഉർവശിയെയും കേന്ദ്ര പാത്രങ്ങളാക്കി നവാഗത സംവിധായകനായ സഫർ സനൽ ഒരുക്കുന്ന “ആശ”എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും തൃക്കാക്കരയിൽ വച്ചു നടന്നു. സിനിമ രംഗത്ത് നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ വച്ച് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തു.
സഫർ സനലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് സഫർ സനലും ജോജു ജോർജും, രമേശ് ഗിരിജയും ചേർന്നാണ്. അജിത് വിനായക ഫിലിംസ്ന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഉർവശി, ജോജു ജോർജ്ജ് എന്നിവർക്കൊപ്പം പ്രമുഖ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം മധു നീലകണ്ഠന്‍ ISC, എഡിറ്റിംഗ് ഷാൻ മുഹമ്മദ്, സംഗീതം മിഥുന്‍ മുകുന്ദന്‍, സൗണ്ട് ഡിസൈൻ അജയൻ ആദത്, പ്രൊഡക്ഷൻ ഡിസൈൻ വിവേക് കളത്തിൽ, മേക്കപ്പ് ഷമീർ ഷാ, കോസ്റ്റ്യൂം സുജിത് സി എസ്,
സ്റ്റണ്ട് ദിനേശ് സുബ്രഹ്മണ്യൻ, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് രതീഷ് പിള്ള, അസോസിയേറ്റ്സ് ജിജോ ജോസ്, ഫെബിൻ എം സണ്ണി, സ്റ്റിൽ അനുപ് ചാക്കോ, പിആർഒ ആതിര ദിൽജിത്ത്, ഡിസൈൻ യെല്ലോടൂത്ത് തുടങ്ങിയവരാണ് സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് മാസത്തിൽ ആരംഭിക്കും.
Story Highlights :‘Asha’ starring Joju George and Urvashi in lead roles, took place
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here