Advertisement

രാമായണയുടെ ബഡ്ജറ്റ് 4000 കോടിയെന്ന് നിർമ്മാതാവ്

11 hours ago
3 minutes Read

നിതീഷ് തിവാരിയുടെ സംവിധാനത്തിൽ ഇതിഹാസ കഥയെ ചലച്ചിത്രരൂപമാക്കുന്ന രാമായണയുടെ ആദ്യ രണ്ട് പാർട്ടുകളുടെ ബഡ്ജറ്റ് 4000 കോടി രൂപയെന്ന് നിർമ്മാതാവ് നമിഷ് മൽഹോത്ര. ഇന്ത്യൻ സിനിമ ഇന്നേ വരെ കാണാത്ത ഈ സംഖ്യാ ഇതുവരെ ഒരു ചിത്രത്തിന്റെയും വേർഡ് വൈഡ് കളക്ഷൻ ആയി പോലും കണ്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഒരു ഇന്ത്യൻ ചിത്രം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആമിർ ഖാന്റെ ദങ്കലിന്റെ 2000 കോടിയാണ്.

രൺബീർ കപൂർ ശ്രീരാമനായും, യാഷ് രാവണനായും, സായ് പല്ലവി സീതയായും അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യുന്നത് ഇസൈ പുയൽ എ.ആർ റഹ്മാനും ലോക പ്രശസ്ത സംഗീത മാന്ത്രികൻ ഹാൻ സിമ്മറുമാണ്. അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് മാഡ് മാക്സ്, സൂയിസൈഡ് സ്‌ക്വാഡ്, അവേഞ്ചേഴ്‌സ്, പ്ലാനെറ്റ് ഓഫ് എയ്‌പ്സ് തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷൻ കോർഡിനേറ്റർ ഗുയ് നൊറീസാണ്. രാമായണക്ക് വേണ്ടി കലാസംവിധാനം ചെയ്യുന്നത് രവി ബൻസൽ (ഫാസ്റ്റ് & ഫ്യൂരിയസ്, എക്സ്-മെൻ ), റാംസി എവറി (ലോർഡ് ഓഫ് ദി റിങ്‌സ്) എന്നിവരാണ്.

അവതാർ, ഡ്യൂൺ, ഇൻസെപ്‌ഷൻ, ടെനറ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് വിഎഫ്എക്സ് വർക്കുകൾ ചെയ്ത DNEG & റീഡിഫൈൻ ആണ്. കൂടാതെ ചൈനയിലും അമേരിക്കയിലും യൂറോപ്പിലും രാമായണത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് വാർണർ ബ്രദേഴ്‌സ് ആണ്. 2026 നവംബറിൽ രാമായണ ആഗോളതലത്തിൽ റിലീസ് ചെയ്യും.

Story Highlights :Ramayana’s budget is 4000 crores, says producer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top