Advertisement

ബ്രഹ്‌മാണ്ഡ ബജറ്റിൽ ഇതിഹാസകാവ്യം ; രാമായണയുടെ ടൈറ്റിൽ ടീസർ എത്തി

10 hours ago
3 minutes Read

നിതീഷ് തിവാരിയുടെ സംവിധാനത്തിൽ ബ്രഹ്‌മാണ്ഡ ബജറ്റിൽ ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം രാമായണയുടെ അനൗൺസ്‌മെന്റ് ടീസർ റിലീസ് ചെയ്തു. 835 കോടി രൂപ മുതൽമുടക്കിൽ ഒരുക്കിയിരിക്കുന്ന ഇതി ഹാശാ കാവ്യത്തിന്റെ സിനിമാരൂപത്തിൽ രാമനായി രൺബീർ കപൂറും, രാവണനായി യാഷും ആണ് അഭിനയിക്കുന്നത്.

ഹോളിവുഡ് സംഗീത ഇതിഹാസം ഹാൻസ് സിമ്മറും, ഇസൈ പുയൽ എ.ആർ റഹ്മാനും ചേർന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സായ് പല്ലവി സീതയായും, സണ്ണി ഡിയോൾ ഹനുമാനായും അഭിനയിക്കുന്നു. 8 ഓസ്കർ അവാർഡുകൾ നേടിയ ഹോളിവുഡ് വിഎഫ്എക്സ് കമ്പനിയായ dneg ആണ് ചിത്രത്തിനായി vfx വർക്കുകൾ കൈകാര്യം ചെയ്യുന്നത്.

ടീസർ ആരംഭിക്കുമ്പോൾ സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികളായ ബ്രാഹ്മണ, വിഷ്ണു, മഹേശ്വരന്മാരെ പരിചയപ്പെടുത്തുന്നുണ്ട്. പിന്നീട രാമനും രാവണനും തമ്മിലുള്ള വൈരത്തെക്കുറിച്ചും പോരാട്ടത്തെക്കുറിച്ചും, രാമായണവും ഭാരതീയരും തമ്മിലുള്ള ബന്ധവും എടുത്തു പറയുന്നതായി കാണാം.

ദങ്കൽ, ചിച്ചോരെ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ നിതീഷ് തിവാരി രാമായണത്തെ എങ്ങനെ തിരശീലയിൽ കൊണ്ടുവരും എന്ന ആകാംക്ഷയിലാണ് ആരാധകർ. എന്നാൽ പുരാണകഥയെ ഞങ്ങളുടെ ചരിത്രം എന്നാണ് രാമായണയുടെ ടൈറ്റിലിനൊപ്പം കുറിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Story Highlights :Epic poem on a colossal budget; Title teaser of Ramayana is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top