ആറന്മുള വള്ളസദ്യ ഭക്തര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം; അവസരം ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ആചാരപരമായും ചരിത്രപരമായും ഏറെ പ്രത്യേകതയുള്ള ആറന്മുള വള്ളസദ്യ കഴിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ആറന്മുള ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ തയ്യാറാക്കിയ പ്രത്യേക കൗണ്ടറില്‍ നേരിട്ട് എത്തിയോ, ഫോണ്‍ വഴിയോ വള്ളസദ്യയ്ക്കുള്ള കൂപ്പണുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. വള്ളസദ്യ കഴിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് ഏറെ സഹായകരമാകുന്ന തീരുമാനമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൈ കൊണ്ടിരിക്കുന്നത്. നിലവില്‍ ഞായറാഴ്ച ദിവസത്തെ വള്ളസദ്യയാണ് മുന്‍കൂട്ടി ബുക്ക് ചെയ്തു കഴിക്കാന്‍ സാധിക്കുക. ഒരാള്‍ക്ക് 250 രൂപയാണ് വള്ളസദ്യ മുന്‍കൂട്ടി ബുക്ക് ചെയ്തതിനായുള്ള നിരക്ക്.
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫോണ്‍ നമ്പര്‍: 9188911536
Story Highlights : Devotees can book Aranmula Vallasadya in advance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here