Advertisement

വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

September 17, 2017
Google News 0 minutes Read
Suicide-Drinking-Poison

വയനാട് നൂല്‍പ്പുഴയില്‍ കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കല്ലൂര്‍ കല്ലുമുക്കില്‍ കരടിമാട് വാസുവാണ് ആത്മഹത്യ ചെയ്തത്.  ഇദ്ദേഹത്തിന്റെയും ഭാര്യ യശോദയുടെയും പേരില്‍ കേരള ഗ്രാമീണ്‍ ബാങ്കിന്റെ കല്ലൂര്‍ ശാഖയിലും എസ്ബിഐയുടെ ബത്തേരി ശാഖയിലുമുള്ള കാര്‍ഷിക വായ്പ തിരിച്ചടവില്‍ വീഴ്ച്ച വന്നിരുന്നു. ഇതെ തുടര്‍ന്ന് ബാങ്കില്‍ നിന്ന് റവന്യൂ റിക്കവറി നോട്ടീസ് വന്നതിന് പിന്നാലെയാണ് വാസുവിനെ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് ലക്ഷം രൂപയാണ് വാസു അടയ്ക്കേണ്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here