Advertisement

കെഎസ്ആർടിസിയിൽ പെൻഷൻ പ്രായം 60 അക്കാൻ ആലോചന നടക്കുന്നു

September 17, 2017
1 minute Read
ksrtc KSRTC pension age rises to 60 KSRTC to take strict action against those taking leave without reason

കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ പ്രായം 60 അക്കാൻ ആലോചന . പ്രതിമാസ പെൻഷൻ പരമാവധി 25,000 ആയി നിജപ്പെടുത്തണമെന്ന നിർദേശവും മന്ത്രിസഭ പരിഗണിക്കും .അതേ സമയം നിർണായകമായ നിർദേശങ്ങൾ കെ.എസ്.ആർ.ടി.സി ബോർഡ് യോഗം ഇതുവരെ ചർച്ച ചെയ്തിട്ടില്ല.

പെൻഷൻ പ്രായം ഉയർത്തലും പരിധി നിശ്ചിയക്കലും പോലുള്ള നിർണായക നടപടികളെടുത്തില്ലെങ്കിൽ കെ.എസ്.ആർ.ടി.സി പൂട്ടിപ്പോകും .ഇതാണ് സർക്കാരിൻറെയും കെ.എസ്.ആർ.ടി.സി മാനേജ്‌മെൻറിൻറെയും നിലപാട് .ഇതിൻറെ ഭാഗമായാണ് പെൻഷൻ പ്രായം 56ൽ നിന്ന് 60 ലേയ്ക്ക് ഉയർത്താനുള്ള ആലോചന . കെ.എസ്.ആർ.ടി.സി സാമ്പത്തികമായി മെച്ചെപ്പെടുന്നതു വരെയെങ്കിലും പെൻഷൻ നിജപ്പെടുത്തണമെന്നാണ് നിർദേശം.

KSRTC pension age rises to 60

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top