Advertisement

റോഹിംഗ്യൻ അഭയാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചതിന് ബി.ജെ.പി ന്യൂനപക്ഷ വിഭാഗം വനിതാ നേതാവിനെ പുറത്താക്കി

September 18, 2017
1 minute Read
BJP suspends minority leader for supporting Rohingya refugees

റോഹിംഗ്യൻ അഭയാർഥികളെ പിന്തുണച്ചതിന്റെ പേരിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവിനെ അസം ബി.ജെ.പി പുറത്താക്കി. ഭാരതീയ ജനതാ മസ്ദൂർ മോർച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ബേനസീർ അർഫാനെയാണ് പുറത്താക്കിയത്. സംസ്ഥാനത്ത് മുത്തലാഖ് വിഷയത്തിൽ പാർട്ടിക്കുവേണ്ടി ശക്തമായ പ്രചാരണം നടത്തിയ നേതാവായിരുന്നു ബേനസീർ.

മ്യാൻമാർ സർക്കാരിന്റെ റോഹിംഗ്യൻ നിലപാടിനെതിരെ സംഘടിപ്പിച്ച ഉപവാസ സമരത്തിൽ പങ്കടുക്കാൻ ആവശ്യപ്പെട്ട് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ബേനസീറിന് വിനയായത്.

എൻജിനീയറായ ബേനസീർ 2012 ലാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിൽ മത്സരിക്കുകയും ചെയ്തിരുന്നു.

BJP suspends minority leader  for supporting Rohingya refugees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top