റോഹിങ്ക്യൻ അഭയാർത്ഥികളുടെ നാടുകടത്തലുമായി ബന്ധപ്പെട്ട ഹർജി; യു.എൻ പ്രതിനിധിയെ ഇപ്പോൾ കേൾക്കാനില്ലെന്ന് സുപ്രിംകോടതി

റോഹിങ്ക്യൻ അഭയാർത്ഥികളുടെ നാടുകടത്തലുമായി ബന്ധപ്പെട്ട ഹർജികളിൽ ഐക്യരാഷ്ട്രസഭ പ്രതിനിധിക്ക് അനുമതി നിഷേധിച്ച് സുപ്രിംകോടതി. പ്രതിനിധിയെ ഇപ്പോൾ കേൾക്കാനാകില്ലെന്നും, പിന്നീട് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ജമ്മുവിൽ താമസിക്കുന്ന നൂറിൽപ്പരം റോഹിങ്ക്യൻ അഭയാർത്ഥികളെ അന്യായ തടങ്കലിലാക്കിയെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജിയെ കേന്ദ്രസർക്കാർ ശക്തമായി എതിർത്തു. റോഹിങ്ക്യകൾ അഭയാർത്ഥികളല്ലെന്നും, നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ലോകത്തിന്റെ കുടിയേറ്റ തലസ്ഥാനമായി ഇന്ത്യയെ മാറ്റാനാകില്ലെന്നും അറിയിച്ചു. വാദമുഖങ്ങൾ പൂർത്തിയായതിനെ തുടർന്ന് ഹർജി വിധി പറയാൻ മാറ്റി.
Story Highlights- Rohingya Deportation: Supreme Court refuses to hear United Nations Special Rapporteur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here