നാദിർഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25 ലേക്ക് മാറ്റാൻ കാരണം ചോദ്യം ചെയ്യലിൽ കണ്ടെത്തിയ വൈരുധ്യങ്ങൾ

കൊച്ചിയിൽ നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനും, പ്രതി ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിർഷ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി 25 ലേക്ക് മാറ്റിയിരുന്നു. അന്വേഷണ സംഘം കോടതിയിൽ കൊടുത്ത റിപ്പോർട്ട് അനുസരിച്ചാണ് കോടതി അപേക്ഷ പരിഗണിക്കുന്നത് മാറ്റിയതും, ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.
നാദിർഷ ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് പോലീസ് കൊടുത്ത റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമേ, നാദിർഷ വിവരങ്ങൾ മനഃപൂർവ്വം മറച്ചുവെക്കുകയായിരുന്നുവെന്നും, അറിയാവുന്ന കാര്യങ്ങൾ പോലും പറയാൻ തയ്യാറായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.
സംഭവത്തിൽ നാദിർഷയുടെ പങ്കിനെ കുറിച്ച് മറ്റ് സാക്ഷികളുടെ മൊഴിയുമായി നാദിർഷയുടെ ഉത്തരങ്ങൾ പൊരുത്ത പെടുന്നില്ല. അതിനാൽ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ആദ്യം നാദിർഷയുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ ഇന്നത്തേക്കാണ് കോടതി മാറ്റിവെച്ചത്. പിന്നീട് ഇത് നാളത്തേക്ക് മാറ്റിവെച്ചുവെങ്കിലും അൽപ്പനേരത്തിന് ശേഷം ഇന്ന് തന്നെ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നും, കൂടുതൽ ചോദ്യം ചെയ്യാൻ ഉണ്ടോയെന്ന് അറിയിക്കണമെന്നും പറഞ്ഞ കോടതി, ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25 ആം തിയതിയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
nadirsha answers during interrogation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here