Advertisement

പറവ റിലീസ് തിയതി പ്രഖ്യാപിച്ചു

September 18, 2017
1 minute Read
parava parava release date announced

സൗബിൻ ഷാഹിർ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പറവയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്തംബർ 21 നാണ് ചിത്രം തിയറ്ററുകളിൽ എത്തുക.

സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്നത് സൗബിനും മുനീർ അലിയും ചേർന്നാണ്. അതേസമയം ദുൽഖറിന് ചിത്രത്തിൽ അതിഥി വേഷമായിരിക്കുമെന്ന് റിപ്പോർട്ടുണ്ട്. 25 മിനിട്ട് മാത്രമാണ് താൻ ചിത്രത്തിലുണ്ടാകുകയെന്ന് ദുൽഖർ അറിയിച്ചതായും വാർത്തകളുണ്ട്.

ബാംഗ്ലൂർ ഡെയ്‌സ്, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് ദ് മൂവി ക്ലബിന്റെ സഹകരണത്തോടെ നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കാണ് പ്രാധാന്യം. ഷെയ്ൻ നിഗം, സിദ്ദിഖ് എന്നിവരാണ് മറ്റുതാരങ്ങൾ.

parava release date announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top