ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ 10ന് മുമ്പ് സമര്‍പ്പിക്കും

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ പത്തിന് മുമ്പായി സമര്‍പ്പിക്കും. ഒക്ടോബര്‍ 10ന് ദിലീപ് അറസ്റ്റിലായിട്ട് 90ദിവസം തികയും. നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി നടിയുടെ ഉറ്റ സുഹൃത്തായ രമ്യാ നമ്പീശന്റെ വീട്ടിലേക്ക് ദിലീപ് ഫോണ്‍ ചെയ്തതായി അന്വേഷണ സംഘം വെളിപ്പെടുത്തിയിരിന്നു. ഒരു മാസത്തിനകം കുറ്റപത്രം നല്‍കിയാല്‍ ദിലീപ് വിചാരണക്കാലയളവ് മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വരും. ദിലീപ് നടി ആക്രമിക്കപ്പെട്ടതിന് ശേഷം നടത്തിയ അഭിമുഖങ്ങളില്‍ നിന്നും പോലീസിന് നിര്‍ണ്ണായകമായ തുമ്പുകള്‍ ലഭിച്ചെന്ന് സൂചനയുണ്ട്. പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റകൃത്യങ്ങളുടേയും തുല്യ ഉത്തരവാദിത്തം ദിലീപിനും ഉണ്ടെന്നാണ് ഇന്നലെ ജാമ്യം നിഷേധിച്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നടത്തിയ നിരീക്ഷണം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here