Advertisement

ദിലീപ് അഞ്ചാമതും നൽകിയ ജാമ്യാപേക്ഷയിലെ വാദങ്ങൾ

September 19, 2017
0 minutes Read
dileep

നടിയെ ആക്രമിച്ച കേസിൽ പ്രതിയായി വിചാരണ തടവിൽ കഴിയുന്ന ദിലീപ് അഞ്ചാമതും ജാമ്യാപേക്ഷ നൽകി. രണ്ട് തവണ മജിസ്‌ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിട്ടും വീണ്ടും ഹർജി നൽകിയിരിക്കുകയാണ് ദിലീപ്.

ജാമ്യാപേക്ഷയിൽ ദിലീപ് ഉന്നയിക്കുന്ന വാദങ്ങൾ ഇവയാണ്

  • ദിലീപ് അനന്തമായി ജയിലിൽ തുടരുന്നത് ന്യായീകരിക്കാനാകില്ല
  • ദിലീപ് സാക്ഷികളെയോ പ്രോസിക്യൂഷൻ ആരോപിക്കുന്നതു പോലെ സിനിമാ
  • മേഖലയിലുള്ള വരേയോ സ്വാധീനിക്കുന്നതായി പോലീസിൽ തന്നെ കേസില്ല
  • റിമാൻഡിൽ തുടരുന്നതു കൊണ്ട് തുടരന്വേഷണത്തിൽ ഗുണകരമായി ഒന്നും സംഭവിക്കുന്നില്ല
  • ദിലീപ് ജയിലിൽ തുടരുന്നത് സിനിമാ മേഖലയ്ക്ക് വലിയ നഷ്ടമാണ്
  • ദിലീപ് ജയിലിൽ തുടരുന്നത് പുതിയ സിനിമകളുടെ റിലീസിംഗിനേയും ചിത്രീകരണത്തേയും ബാധിച്ചു
  • രാമലീല, കമ്മാരസംഭവം, പ്രൊഫസർ ഡിങ്കൻ എന്നീ ചിത്രങ്ങളുടെ റിലീസിംഗ് മുടങ്ങി
  • 50 കോടി ബജറ്റിൽ വരുന്ന ചിത്രങ്ങൾക്ക് ദിലീപ് കരാറായിട്ടുണ്ട്, ഈ സിനിമകളുടെ ചിത്രീകരണം മുടങ്ങി
  • റിലീസിംഗ് വൈകുന്നതും ചിത്രീകരണം മുടങ്ങുന്നതും സിനിമാ മേഖലയിലെ നിരവധി പേരുടെ ജീവിതത്തെ ബാധിച്ചു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top