യേശുദാസിന് പത്മനാഭ സ്വാമിക്ഷേത്രത്തില്‍ പ്രവേശിക്കാം

മലയാളികളുടെ ഗാനഗന്ധര്വ്വന് ശ്രീപത്മനാഭ സ്വാമിയെ തൊഴാം.പത്മനാഭശതകം കീര്‍ത്തനം സന്നിധിയില്‍ നിന്ന് പാടാം. യേശുദാസിന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനാനുമതി. താന്‍ ഹിന്ദുമത വിശ്വാസിയാണെന്ന യേശുദാസിന്റെ കത്ത് അംഗീകരിച്ച് ദര്‍ശനത്തിന് അനുമതി നല്‍കിയത് ഇന്നലെ ചേര്ന്നശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി യോഗമാണ്. വിജയദശമി ദിവസമായ ഈ മാസം 30ന് യേശുദാസ് ക്ഷേത്രത്തില്‍ എത്തും. സ്വാതിതിരുനാള്‍ രചിച്ച പത്മനാഭശതകം കീര്‍ത്തനം പത്മനാഭസ്വാമിക്ക് മുന്നില്‍ ആലപിക്കും. ഈ ആവശ്യവുമായാണ് യേശുദാസ് ഭരണസമിതിയെ സമീപിച്ചത്.
യേശുദാസിന് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുമതി നല്‍കണമെന്നു കേരള ക്ഷേത്ര സംരക്ഷണസമിതിയും വിശ്വഹിന്ദു പരിഷത്തും രേഖാമൂലം ക്ഷേത്ര ഭരണസമിതിയോട് ആവശ്യപ്പെട്ടിരുന്നു.
KJ Yesudas Granted Permission To Sree Padmanabhaswamy Temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here