അടിച്ച് പൂസ്സായി പ്രധാന അധ്യാപകന് ക്ലാസില്‍; ആഘോഷമാക്കി കുട്ടികള്‍

മദ്യലഹരിയില്‍ ക്ലാസെടുക്കാനെത്തിയ പ്രധാന അധ്യാപകന്. തല നേരെ പോലും പിടിക്കാന്‍ വയ്യാത്ത അധ്യാകന്റെ തല നേരെവച്ചും ചിരിച്ചും വിദ്യാര്‍ത്ഥികളും ഒപ്പം കൂടി. ഉത്തര്‍പ്രദേശിലാണ് ഈ സംഭവം നടന്നത്. സ്ക്കൂളിലെ അധ്യാപകരിലാരോ തന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എഎന്‍ഐ ഈ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്.
നിവേദ ഗ്രാമത്തിലെ ബില്‍ഹോറിലെ സര്‍ക്കാര്‍ സ്കൂളിലെ പ്രധാനാധ്യാപകനാണ് മദ്യലഹരിയില്‍ ക്ലാസ് മുറിയിലെത്തിയത്. ബോധമില്ലാത്ത ഇയാള്‍ കുട്ടികളെ പഠിപ്പിക്കുന്നുമുണ്ട്. ബോധം ഇല്ലാതെ കസേരയിലിരുന്ന ഇയാള്‍ക്ക് ചുറ്റും കുട്ടികള്‍ കൂടി നില്ക്കുന്നതും വീഡിയോയില്‍ കാണാം.
ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണിപ്പോള്‍.
#WATCH Kanpur: Head teacher at Govt primary school in Bilhaur’s Nivada village comes to school in inebriated condition. pic.twitter.com/BvZSpZ6Q7y
— ANI UP (@ANINewsUP) 19 September 2017
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here