ആൺകുട്ടികളോട് സംസാരിച്ചു; മകളെ അച്ഛൻ കഴുത്ത് ഞെരിച്ചു കൊന്നു

ആൺകുട്ടികളോട് ഇടപഴകി സംസാരിച്ചതിന് അച്ഛൻ സ്വന്തം മകളെ കൊന്നു. മകളെ കഴുത്ത് ഞെരിച്ചും ചുമരിൽ മുഖം അടിച്ചുമാണ് കൊലപ്പെടുത്തിയത്. മരണം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ പിന്നീട് മൃതദേഹത്തിന് തീയിടുകയും ചെയ്തു.
തെലങ്കാന നൽഗൊണ്ടയിലെ തീധേടു ഗ്രാമത്തിലാണ് ദുരഭിമാനക്കൊല അരങ്ങേറിയത്. കുടുംബത്തിന് മാനക്കേടുണ്ടാക്കുന്നു എന്ന് പറഞ്ഞായിരുന്നു മർദ്ദനം. പിന്നീട് കുട്ടിയുടെ മൃതദേഹം ഭാര്യ ലിംഗമ്മയുടെ സഹായത്തോടെ നരസിംഹ തീയിടുകയായിരുന്നു. ശവസംസ്കാരത്തിന് എളുപ്പം തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.
ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിൽ പിതാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്.
father killed daughter for talking with boys
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here