പുഴകളിൽ മാലിന്യം തള്ളിയാൽ ഇനി മുതൽ തടവും പിഴയും

പുഴ, കായൽ, തടാകങ്ങൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളിൽ മാലിന്യം തള്ളിയാൽ കനത്ത ശിക്ഷ നൽകുന്ന നിയമഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മൂന്ന് വർഷം തടവും രണ്ട് ലക്ഷം പിഴയും ശിക്ഷ നൽകുന്ന ഓർഡിനൻസ് കൊണ്ടുവരാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.
ജലസ്രോതസ്സുകളെ മലിനമാക്കുന്നവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താനുള്ള നിയമഭേദഗതിയാണ് ആലോചിക്കുന്നത്. ഇതു കൂടാതെ ജലാശയങ്ങളുടെ സംരക്ഷണത്തിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് മാർഗ്ഗനിർദേശങ്ങളും സർക്കാർ തയ്യാറാക്കുന്നുണ്ട്.
imprisonment and fine for polluting water bodies
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here