Advertisement

വൃദ്ധയെ കൊന്ന് മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ

September 20, 2017
Google News 0 minutes Read
Sack-dead-body

തൃശ്ശൂർ ചേലക്കരയിൽ വൃദ്ധയെ കൊന്ന് മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ. പുലാക്കോട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചേലക്കര ഒടുവത്തൊടി പരേതനായ ചന്ദ്രനെഴുത്തച്ഛന്റെ ഭാര്യ കല്യാണിയമ്മ(75) ആണ് മരിച്ചത്.

അമ്പലത്തിലെ വിളക്കുകൾ കഴുകാൻ പോയ സ്ത്രീയാണ് കല്യാണിയമ്മയുടെ മൃതദേഹം കണ്ടത്. തലയ്ക്കടിച്ച് കൊന്ന് കല്യാണിയമ്മയുടെ ആഭരണങ്ങൾ മോഷ്ടിച്ചുവെന്ന് പോലീസ് പറഞ്ഞു. കല്യാണിയമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ജോലിയുടെ ആവശ്യങ്ങൾക്കായി മക്കൾ മറ്റിടങ്ങളിലാണ് താമസം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here