തെലുങ്കു ചലച്ചിത്ര നടിയ്ക്ക് നേരെയും ആക്രമണം; പീഡിപ്പിച്ചത് മൂന്നംഗ സംഘം

കൊൽക്കത്തയിൽ തെലുങ്ക് ചലച്ചിത്ര നടിയെ സംഘം ചേർന്ന് ആക്രമിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങവെ മദ്യപിച്ചെത്തിയ മൂന്നംഗസംഘമാണ് നടിയെ ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. റോഡിന് സമീപത്ത് നിന്ന ആളുടെ ശരീരത്തിൽ നടിയുടെ കാർ തട്ടിയിരുന്നു. ഇതേ തുടർന്ന് നടി സഞ്ചരിച്ച കാറിന്റെ ചാവി വലിച്ചൂരുിയ സംഘം കാറിൽ നിന്ന് പുറത്തിറക്കി നടിയെ ആക്രമിക്കുകയായിരുന്നു.
കൊൽക്കത്തയിൽ ടോളിഗുഞ്ചിൽ ശ്രീസ്തി കോസിംഗിന് സമീപം രാത്രി ഒരുമണിയോടെയാണ് സംഭവം. നടിയുടെ പരാതിയുടെ തുടർന്ന് രണ്ടു പേരെ പോലീസ് പിടികൂടി. സൗത്ത് കൊൽക്കത്തയിൽ താമസിക്കുന്ന സൻകാർദൗലി, സുരജിത് പാണ്ഡ എന്നിവരെയാണ് പിടികൂടിയത്. ഐ.പി.സി 341, 354, 506 പ്രകാരം ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here