Advertisement

ഇന്ത്യയുടെ ആണവ മിസൈൽ രഹസ്യങ്ങൾ അമേരിക്ക ചോർത്തി : സ്‌നോഡൻ

September 21, 2017
1 minute Read
america spied on indian atomic secrets alleges snowden

ഇന്ത്യയുടെ ആണവ മിസൈൽ രഹസ്യങ്ങൾ അമേരിക്ക ചോർത്തിയെന്ന ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി എഡ്വേഡ് സ്‌നോഡൻ വീണ്ടും രംഗത്ത്.
ഇന്ത്യയുടെ ആണവമിസൈലുകളായ സാഗരിക, ധനുഷ് എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ അവ വികസിപ്പിച്ച സമയത്തു തന്നെ അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ എൻ എസ് എ ചോർത്തിയെന്നാണ് സ്‌നോഡൻ ആരോപിക്കുന്നത്. 2005 ലായിരുന്നു സാഗരികയും ധനുഷും വികസിപ്പിച്ചത്.

ഇന്ത്യയുടെ ആണവരഹസ്യങ്ങൾ എൻ എസ് എ കൈവശപ്പെടുത്തിയതിനെ കുറിച്ചുള്ള സ്‌നോഡന്റെ രേഖകൾ അമേരിക്കൻ വാർത്താ ഏജൻസിയായ ദ ഇന്റർസെപ്റ്റ് പ്രസിദ്ധീകരിച്ചതായി നിരവധി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആ സമയത്ത് ഇന്ത്യയുടെ കൈവശമുണ്ടായിരുന്ന ബോംബുകളെ കുറിച്ചുള്ള വിവരങ്ങളും എൻ എസ് എ ചോർത്തിയെന്ന് സ്‌നോഡൻ പുറത്തുവിട്ട രേഖകളിൽ പറയുന്നു.

america spied on indian atomic secrets alleges snowden

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top