മദ്യപിച്ചെത്തിയ അഭിഭാഷകനായ യാത്രക്കാരന്‍ മതമുദ്രാവാക്യം വിളിച്ചു; ഇന്റിഗോ വിമാനത്തില്‍ തര്‍ക്കം; വിമാനം മൂന്ന് മണിക്കൂര്‍ വൈകി

മതമുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത-ഡല്‍ഹി ഇന്റിഗോ വിമാനത്തിനുള്ളില്‍ തര്‍ക്കം. തര്‍ക്കത്തെത്തുടര്‍ന്ന് വിമാനം മൂന്ന് മണിക്കൂര്‍ വൈകി. ക്യാബിന്‍ ക്രൂവിനെ യാത്രക്കാര്‍ മര്‍ദിച്ചതായും പരാതിയുണ്ട്. (Drunk Lawyer Chants religious chants IndiGo Flight, Chaos Erupts)
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ അഭിഭാഷകനായ യാത്രക്കാരനാണ് കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ അഭിഭാഷകനായ യാത്രക്കാരനാണ് ഹര്‍ ഹര്‍ മഹാദേവ് എന്ന് വിളിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തത്. ഇതിനെതിരെ യാത്രക്കാരും ജീവനക്കാരും പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് നീങ്ങുകയും ക്യാബിന്‍ ക്രൂവിനെ മര്‍ദിക്കുകയുമായിരുന്നു.
അഭിഭാഷകനായ യാത്രക്കാരന്‍ മദ്യം കൈവശം വച്ചിരുന്നുവെന്നാണ് മറ്റ് യാത്രക്കാര്‍ ആരോപിക്കുന്നത്. തങ്ങളുടെ ജോലി തടസ്സപ്പെടുത്തിയെന്നും യാത്രക്കാരോട് അഭിഭാഷകന്‍ അപമര്യാദയോടെ പെരുമാറിയെന്നും ക്യാബിന്‍ ക്രൂ ആരോപിച്ചു.
Story Highlights : Drunk Lawyer Chants religious chants IndiGo Flight, Chaos Erupts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here