ഹിന്ദുക്കൾക്കും മുസ്‌ലിങ്ങൾക്കുമിടയിൽ അതിർ വരമ്പുണ്ടാക്കരുതെന്ന് മമതയോട് കോടതി

മുഹർറം ദിനമായ ഒക്ടോബർ ഒന്നിന് ദുർഗാ പ്രതിമ നിമഞ്ജനവുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണത്തിന് കൊൽക്കത്ത ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഹിന്ദുക്കൾക്കും മുസ്‌ലിങ്ങൾക്കുമിടയിൽ പ്രത്യേക നിയന്ത്രണ രേഖ വരയ്ക്കുന്നതിന് എന്തിനാണെന്ന് ബംഗാൾ സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു.
നിയന്ത്രണത്തിനെതിരെ സമർപ്പിച്ച പൊതു താൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഇരുമതക്കാരേയും ഒത്തൊരുമയോടെ ജീവിക്കാൻ വിടണം. അവർക്കിടയിൽ അതിർ വരമ്പുണ്ടാക്കരുത് ആക്ടിങ് ചാഫ് ജസ്റ്റിസ് രാഘേഷ് തിവാരി പറഞ്ഞു.
വിജയ ദശമി നാളിൽ നടക്കുന്ന ദുർഗ പ്രതിമ നിമഞ്ജന ഘോഷയാത്രയും, മുഹർറ നാളിൽ നടക്കുന്ന തെയ്ജ ഘോഷയാത്രയ്ക്കും സർക്കാർ ക്രമീകരണം ഏർപ്പെടുത്തണം. ക്രമസമാധാന പ്രശ്‌നമുണ്ടാകാതിരിക്കാൻ സർക്കാർ ഇങ്ങനെയാണ് നടപടിയെടുക്കേണ്ടത്. സമ്പൂർണ മത സൗഹാർദം സംസ്ഥാനത്തുണ്ടെന്ന് വാദിക്കുന്ന സർക്കാർ എന്തിനാണ് രണ്ട് മതങ്ങൾക്കിടയിൽ പ്രത്യേക നിയന്ത്രണ രേഖ വരയ്ക്കുന്നതെന്നും കോടതി ചോദിച്ചു.
വിജയ ദശമി ദിനത്തിൽ രാത്രി 10 മണിക്ക് ശേഷവും മുഹർറ ദിനമായ ഒക്ടോബർ ഒന്നിനും ദുർഗാ പ്രതിമ നിമഞ്ജനം ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിട്ടിരുന്നു.
dont make boundaries between hindus and muslims says court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here