വിദ്യാർത്ഥികൾക്കായി നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ ഒരുക്കി സർക്കാർ

മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയ്ക്കായി (നീറ്റ്) വിദ്യാർത്ഥികളെ സജ്ജമാക്കാൻ പരിശീലന കേന്ദ്രങ്ങൾ ഒരുക്കി തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട്ടിൽ 412 പ്രത്യേക പരിശീലനകേന്ദ്രങ്ങളാണ് സർക്കാർ തുടങ്ങുക.
സ്മാർട്ട് ക്ലാസ് മുറികൾ, വിഡിയോ കോൺഫറൻസിങ് സംവിധാനം, ചോദ്യ ബാങ്ക് തുടങ്ങിയവയോടെയായിരിക്കും പരിശീലനകേന്ദ്രങ്ങൾ പ്രവർത്തിക്കുകയെന്നു സ്‌കൂൾ വിദ്യാഭ്യാസമന്ത്രി കെ.എ. സെങ്കോട്ടയ്യൻ അറിയിച്ചു. ഒരോ വിദ്യാഭ്യാസ ജില്ലയിലും രണ്ടു പരിശീലനകേന്ദ്രങ്ങൾ വീതം തുടങ്ങും.
ചോദ്യ ബാങ്ക് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ്. പതിവു ക്ലാസുകൾ കൂടാതെ അന്യ സംസ്ഥാനങ്ങളിൽ നിന്നുളള വിദഗ്ധരുടെ നേതൃത്വത്തിലുള്ള പ്രത്യേക ക്ലാസുകളുമുണ്ടാകും. ഇംഗ്ലീഷ് കൂടാതെ തമിഴിലും ചോദ്യങ്ങൾ ലഭ്യമായിരിക്കും. പരിശീലന ക്ലാസുകളിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
govt begins neet exam coaching centres
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here