‘സിനിമയിൽ എന്നെ ഒതുക്കാൻ ശ്രമം നടക്കുന്നു’ – ദൃശ്യ രഘുനാഥ്

മലയാള സിനിമയിൽ നിന്നും തന്നെ ഒതുക്കാൻ അണിയറയിൽ ശ്രമങ്ങൾ നടക്കുന്നതായി യുവ നടി ദൃശ്യ രഘുനാഥ്. താൻ അഭിനയം നിർത്തിയെന്ന് പ്രചരിപ്പിച്ചാണ് വരുന്ന അവസരങ്ങളെല്ലാം ചിലർ ഇല്ലാതാക്കുന്നതെന്ന് ദൃശ്യ ആരോപിക്കുന്നു. ഒരു സിനിമാ മാഗസിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
സിനിമാ മേഖലയിൽ നടീ-നടന്മാർ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിൽ ഒന്നാണ് ‘ഒതുക്കൽ’. അണിയറയിൽ പതുങ്ങിയിരിക്കുന്ന വില്ലന്മാർ നടീ-നടന്മാരുടെ അവസരങ്ങൾ അവരറിയാതെ അവരിൽ നിന്നും തട്ടിമാറ്റി സിനിമയെന്ന സ്വപ്നത്തെ തന്നെ അവരിൽ നിന്നും പറച്ചെറിയുന്ന ഈ പ്രതിഭാസത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
മഹാനടൻ അടൂർ ഭാസി കെപിഎസി ലളിതയെ പണ്ട് ഇത്തരത്തിൽ ‘ഒതുക്കാൻ’ ശ്രമിച്ചതായി തന്റെ ആത്മകഥയിൽ ലളിത പറഞ്ഞിരുന്നു. ശേഷം മലയാള സിനിമയിലെ പല നടീ-നടന്മാരെയും ദിലീപ് ഒതുക്കാൻ ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു.
ഇതിന് പിന്നാലെയാണ് ദൃശ്യ രഘുനാഥിന്റെ ആരോപണം. ഹാപ്പി വെഡ്ഡിങ്ങ്, മാച്ച്‌ബോക്‌സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച യുവതാരമാണ് ദൃശ്യ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here