Advertisement

ദുൽക്കറിന്റെ സെറ്റിൽ നിന്ന് കാരവാൻ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

September 22, 2017
Google News 0 minutes Read
caravan

ദുൽഖർ സൽമാൻ അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ സെറ്റിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് രണ്ട് കാരവാനുകൾ പിടിച്ചെടുത്തു.   ആഡംബര കാരവനുകളാണ് പിടിച്ചെടുത്തത്. കൻവാർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലാണ് സംഭവം. കൊരട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.
കേരളത്തിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി വാങ്ങുകയോ നികുതി അടയ്ക്കുകയോ ചെയ്താതെയാണ കാരവാനുകൾ കൊണ്ട് വന്നതെന്ന് അധികൃതർ പറഞ്ഞു. ദുൽഖറും ബോളിവുഡ് താരം ഇർഫാൻ ഖാനുമാണ് ഈ കാരവാൻ ഉപയോഗിച്ചിരുന്നത്. നികുതിയും പിഴയും അടച്ചശേഷം കാരാവാനുകള്‍ വിട്ടുകൊടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here