Advertisement

കെപിസിസി നിർവ്വാഹക സമിതി അംഗം അറസ്റ്റിൽ

September 22, 2017
0 minutes Read
arrest

കെപിസിസി നിർവാഹക സമിതിയംഗം സി പി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ സി ഐയുടെ കൃത്യനിർവഹണത്തിന് തടസ്സം വരുത്തിയതിനും സി ഐ എൻ ജി ശ്രീമോനെ അസഭ്യം പറഞ്ഞതിനുമാണ് മാത്യുവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് മാത്യുവിനെതിരെ പോലീസ് കേസെടുത്തത്.

ജില്ലാ വിദ്യാഭ്യാസ ഓഫിസ് സമുച്ചയത്തിന് നേരേയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ മാത്യുവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കോടതിയുടെ നിർദേശപ്രകാരം മറ്റു പ്രതികളോടൊപ്പം പോലീസ് സ്റ്റേഷനിലെത്തി ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് സിഐയെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് സി പി മാത്യു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top