ബംഗളൂരുവിൽ അഞ്ജാതർ തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥി മരിച്ച നിലയിൽ

ബംഗളൂരുവിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കെംഗേരി സ്വദേശിയായ ശരത്തി(19)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 50 ലക്ഷം രൂപയാണ് തട്ടിക്കൊണ്ടുപോയവർ മോചന ദ്രവ്യമായി ആവശ്യപ്പെട്ടത്. മോചനദ്രവ്യം നൽകി രക്ഷിക്കണമെന്ന് ശരത്ത് വാട്‌സ്ആപ് വീഡിയോയിലൂടെ അഭ്യർത്ഥിച്ചിരുന്നു. ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടാംവർഷ ഓട്ടോമൊബൈൽ എൻജിനിയറിംഗ് വിദ്യാർത്ഥിയായ ശരത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകനാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ശരത്തിനെ അജ്ഞാത സംഘം ബംഗളൂരിവിൽനിന്ന് തട്ടിക്കൊണ്ടു പോയത്. പുതുതായി ബൈക്ക് വാങ്ങിയതിന്റെ സന്തോഷം പങ്കുവയ്ക്കാന്ട കൂട്ടുകാരുടെ അടുത്തേക്ക് പോയതായിരുന്നു ശരത്. പക്ഷേ പന്നീട് മടങ്ങി വന്നില്ല. ഇതിനുശേഷമാണ് മോചനദ്രവ്യം നൽകി തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള ശരത്തിന്റെ വീഡിയോ പുറത്തുവിട്ടത്. ശരത്തിന്റെ മൊബൈൽ ഫോൺ ലോക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here