കായൽ കയ്യേറിയിട്ടില്ല; തനിയ്‌ക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്ന് തോമസ് ചാണ്ടി

കായൽ കൈയേറി റിസോർട്ട് നിർമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണ് താൻ മണ്ണിട്ട് നികത്തിയതെന്നും ആര് വിചാരിച്ചാലും താൻ ഭൂമി കൈയേറിയെന്ന് തെളിയിക്കാനാവില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലേക്ക് പാലസിലേക്കുള്ള വഴി ഏതാണെന്ന് എനിക്കോ സർക്കാരിനോ അറിയില്ല. വഴി സർക്കാർ കാണിച്ചു തന്നാൽ മണ്ണിട്ട് നികത്തിയത് മാറ്റാൻ തയ്യാറാണെന്നും സർക്കാരിന്റെ ഒരു തുണ്ട് ഭൂമി പോലും കൈയേറിയിട്ടില്ലെന്നും ചാണ്ടി വ്യക്തമാക്കി.
നല്ലത് ചെയ്താലും എങ്ങനെ കുഴപ്പമുണ്ടാക്കാമെന്ന് ചിന്തിക്കുന്നവരുടെ ബുദ്ധിയിൽ ഉദിച്ചതാണ് ഈ കായൽ കൈയേറ്റ ആരോപണമെന്നും ആരോപണത്തിൻറെ പേരിൽ രാജി വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ചാണ്ടി. തനിയ്‌ക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ചാണ്ടി ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here