ജർമ്മനി തെരഞ്ഞെടുപ്പ് ചൂടിൽ

ബ്രെക്‌സിറ്റിനും ഫ്രഞ്ച്‌നെതർലൻഡ്‌സ് തെരഞ്ഞെടുപ്പുകൾക്കും ശേഷം യൂറോപ്പ് വീണ്ടും തെരഞ്ഞെടുപ്പ് ചൂടിൽ. പുതിയ പാർലമെന്റിനെ തെരഞ്ഞെടുക്കാനായി ജർമനി ഇന്ന് പോളിംഗ് ബൂത്തിലെത്തും. നിലവിലെ ചാൻസലറും ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂനിയൻ (സി.ഡി.യു) സ്ഥാനാർഥിയുമായ ആംഗെലാ മെർക്കൽ തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നാണ് വിലയിരുത്തൽ. നിലവിൽ പുറത്തുവന്ന സർവ്വെ ഫലങ്ങൾ മെർക്കലിന്റെ വിജയമാണ് പ്രവചിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നും എങ്കിൽ മെർക്കലിന്റെ നേതൃത്വത്തിൽ തൂക്കുമന്ത്രിസഭ രൂപീകരിക്കപ്പെടുമെന്നുമാണ് വിലയിരുത്തൽ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here