Advertisement

മാനഭംഗക്കേസ്; ബോളിവുഡ് നിർമ്മാതാവ് ജുഡീഷ്യൽ കസ്റ്റഡിയിൽ

September 24, 2017
Google News 0 minutes Read
karim morani

മാനഭംഗക്കേസിൽ ബോളിവുഡ് നിർമാതാവ് കരിം മൊറാനി ജുഡീഷ്യൽ കസ്റ്റഡിയിൽ. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇയാളെ മാറ്റിയത്. ഹൈദരാബാദ് ഹൈക്കോടതിക്കു പിന്നാലെ സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാലാണ് വെള്ളിയാഴ്ച രാത്രിയിൽ കരിം മൊറാനി പോലീസിൽ കീഴടങ്ങിയത്.

ഡൽഹി സ്വദേശിയായ യുവതിയെ സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി നിരന്തരമായി പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. ഷാരൂഖ് ഖാൻ അഭിനയിച്ച ചെന്നൈ എക്‌സ്പ്രസിന്റെ നിർമാതാവാണ് കരിം മൊറാനി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here