അച്ഛനെ മാത്രമാണെനിക്കിഷ്ടമെന്ന് ഷമ്മി തിലകന്‍

പ്രശസ്ത നടന്‍ തിലകന്‍ ഒാര്‍മ്മയായിട്ട് ഇന്ന് അഞ്ച് വര്‍ഷം. അച്ഛന്റെ ഓര്‍മ്മ പങ്ക് വച്ച് ഷമ്മി തിലകന്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുകയാണ്. തിലകന്‍ കര്‍കശക്കാരനായിരുന്നുവെന്ന് ഷമ്മി തിലകന്‍ പല ഇന്റര്‍വ്യൂകളിലും വ്യക്തമാക്കിയിരുന്നു. അഭിനയിച്ചിരുന്ന സമയത്ത് തിലകന്റെ അമ്മ സംഘടനയോടുള്ള നിലപാട് തന്റെ സിനിമ ജീവിതത്തെയും ബാധിച്ചിരുന്നുവെന്നും ഷമ്മി വ്യക്തമാക്കിയിരുന്നെങ്കിലും തിലകന്റെ നിലപാടുകളെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടില്ല.സൂര്യനായ് തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടമെന്നാണ് ഷമ്മി തിലകന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടിയ്ക്ക് പിന്തുണയാണ് ഷമ്മി നല്‍കുന്നത്. അതിനിടെ തിലകന്റെ ഓര്‍മ്മദിവസത്തില്‍ എഴുതിയ പോസ്റ്റില്‍ #അച്ഛനെയാണിനിക്കിഷ്ടം എന്ന ഹാഷ് ടാഗും ഉപയോഗിച്ചതും ശ്രദ്ധേയമാണ്. നടിയ്ക്കെതിരായ പരമാര്‍ശം നടത്തിയ പിസി ജോര്‍ജ്ജ് എംഎല്‍എയെ പരസ്യമായി വിമര്‍ശിച്ച് ഷമ്മി ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
shammy thilakan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here