സ്മൃതി മന്ദാനയ്ക്ക് ഡേറ്റ് ചെയ്യണം ഈ സൂപ്പർ സ്റ്റാറിനൊപ്പം

വനിതാ ക്രിക്കറ്റ് ടീമിലെ മികച്ച താരങ്ങളിലൊരാളാണ് സ്മൃതി മന്ദാന. വനിതാ ലോകകപ്പിൽ ഫൈനലിൽ വരെ എത്തിയ ഇന്ത്യൻ ടീമിന്റെ തകർപ്പൻ ബാറ്റിംഗിൽ സ്മൃതിയും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങളോടെ ഇന്ത്യൻ വനിതാ ടീമിനൊപ്പം ആദ്യം ആരാധകരുടം മനസ്സിൽ ഇടം നേടിയതും സ്മൃതിയാണ്. അന്ന് മുതൽ നൂറ് നൂറ് ചോദ്യങ്ങളുമായി മാധ്യമങ്ങൾ സ്മൃതിയ്‌ക്കൊപ്പമുണ്ട്. ഇത്തവണത്തെ ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെയാണ് സ്മൃതി മറുപടി നൽകിയത്.
ചോദ്യം ഇതായിരുന്നു; സ്മൃതിയുടെ ഫാന്റസി ഡേറ്റിംഗ് പങ്കാളി ആരാണെന്ന ഇന്ത്യ ടുഡേയുടെ ചോദ്യത്തിന് നിമിഷം പോലും ആലോചിക്കാതെ സ്മൃതി മറുപടി നൽകി. ബോളിവുഡിന്റെ സൂപ്പർ സ്റ്റാർ ഹൃതിക് റോഷനൊപ്പം എന്നായിരുന്നു സ്മൃതിയുടെ മറുപടി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വനിതാ പതിപ്പും ആരംഭിക്കണമെന്നും സ്മൃതി പരിപാടിയിൽ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here