ഹോംബാലെ ഫിലിംസും ഹൃതിക് റോഷനും കൈകോർക്കുന്നു

ഹോംബാലെ ഫിലിംസിന്റെ അടുത്ത ചിത്രത്തിൽ നായകനായി ഹൃതിക് റോഷൻ.ഹോംബാലെ ഫിലിംസ് തന്നെയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. “ഹൃത്വിക് റോഷനൊപ്പം സഹകരിക്കുന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു , ധൈര്യത്തിന്റെയും ഗാംഭീര്യത്തിന്റെയും മഹത്വത്തിന്റെയും ഒരു കഥ ഇവിടെ തുടങ്ങുന്നു മഹാവിസ്ഫോടനത്തിന് സമയമായിരിക്കുന്നു” എന്നാണ് ഹോംബാലെ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
Read Also: സൂപ്പർ താരം യാഷും മാഡ് മാക്സ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും ഒന്നിക്കുന്ന നമിത് മൽഹോത്രയുടെ രാമായണ
ഇന്ത്യൻ സിനിമയിലെ പല റെക്കോർഡുകളും തകരുമെന്നാണ് ആരാധകൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. HRITHIK+HOMBALE എന്ന ഹാഷ്ടാഗും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്.
കെ.ജി.എഫ്’ ചാപ്റ്ററുകൾ 1, 2, സലാർ: പാർട്ട് 1 – സീസ്ഫയർ, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ പാൻ-ഇന്ത്യൻ സിനിമകൾ ഹോംബാലെ ഫിലിംസിന്റേതാണ്. ഹോംബാലെ ഫിലിംസിന്റെ എല്ലാ ചിത്രങ്ങളും തന്നെ ബോക്സ് ഓഫീസിൽ വൻ വിജയങ്ങൾ ആയതിനാൽ ഈ ചിത്രം ആരാധകരിൽ ആവേശം ഉയർത്തും എന്നുള്ളതിൽ സംശയമില്ല. ഏതൊരു ചിത്രവും അത് ഡിമാൻഡ് ചെയ്യുന്ന രീതിയിൽ തന്നെ ഒരുക്കുന്ന ഹോംബാലെ ഫിലിംസും, തന്റെ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ഏതറ്റവും വരെ പോകുന്ന ഹൃതിക് റോഷനും ഒരുമിക്കുമ്പോൾ അണിയറയിൽ ഒരുങ്ങുക ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും.
Story Highlights : Hrithik Roshan has joined hands with Hombale Films for an upcoming pan-India project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here