ആകാശത്ത് ചുവപ്പണിഞ്ഞ് ചന്ദ്രൻ; സെപ്റ്റംബർ 7, 8 തീയതികളിൽ ബ്ലഡ് മൂൺ ദൃശ്യമാകും

ഈ ദശാബ്ദത്തിലെ ഏറ്റവും മനോഹരമായ ആകാശ കാഴ്ചകളിൽ ഒന്നായ ബ്ലഡ് മൂൺ സെപ്റ്റംബർ 7, 8 തീയതികളിൽ ആകാശത്ത് ദൃശ്യമാകും. ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോൾ സംഭവിക്കുന്ന ഈ പൂർണ്ണ ചന്ദ്രഗ്രഹണം ഒരു അപൂർവ പ്രതിഭാസമാണ്. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോൾ, ചന്ദ്രന് ചുവപ്പ് കലർന്ന ഓറഞ്ച് നിറം കൈവരിക്കുന്നു ഇതാണ് ബ്ലഡ് മൂൺ എന്നറിയപ്പെടുന്നത്. സെപ്റ്റംബർ 7 ഞായറാഴ്ച രാത്രിയിലും സെപ്റ്റംബർ 8 തിങ്കളാഴ്ച പുലർച്ചെയുമായിരിക്കും പൂർണ്ണ ചന്ദ്രഗ്രഹണം അഥവാ രക്തചന്ദ്രഗ്രഹണം ദൃശ്യമാകുക.
ഈ ആകർഷകമായ ചുവപ്പ് നിറത്തിന് കാരണം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശത്തിലെ നീല രശ്മികൾ ചിതറിപ്പോകുകയും അതേസമയം തരംഗദൈർഘ്യം കൂടിയ ചുവപ്പ് രശ്മികൾ വളഞ്ഞ് ചന്ദ്രനിലേക്ക് എത്തുകയും ചെയ്യുന്നതാണ്.
ഈ ഗ്രഹണത്തിന്റെ പൂർണ്ണ ദശ 82 മിനിറ്റ് നീണ്ടുനിൽക്കും. സമീപ വർഷങ്ങളിൽ സംഭവിച്ച ഗ്രഹണങ്ങളിൽ വെച്ച് ഏറ്റവും മനോഹരവും വിശാലമായി കാണാൻ കഴിയുന്നതുമായ ഒന്നായിരിക്കും ഇത്. ലോകജനസംഖ്യയുടെ 85% പേർക്കും ഈ കാഴ്ചയുടെ ഒരു ഭാഗം കാണാൻ കഴിയും.
Read Also: തിരുവോണ ദിനത്തിൽ തങ്ങളുടെ പത്താം ചിത്രം അനൗൺസ് ചെയ്യത് വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സ്
ഏഷ്യയിലെയും പടിഞ്ഞാറൻ ഓസ്ട്രേലിയയിലെയും മിക്ക രാജ്യങ്ങളിലും ഈ ഗ്രഹണം പൂർണ്ണമായി ദൃശ്യമാകും. യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും കാഴ്ച ലഭ്യമാകും. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ഇത് കാണാൻ സാധിക്കില്ല.
ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിൽ നിന്നും ഈ കാഴ്ച ദൃശ്യമാകും. ഡൽഹി, ചെന്നൈ, ബെംഗളൂരു, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, കൊച്ചി തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം ഇത് കാണാൻ സാധിക്കും.
നഗരത്തിലെ പ്രകാശത്തിൽ നിന്ന് അകലെയുള്ള മേൽക്കൂരകൾ, ടെറസുകൾ, പാർക്കുകൾ, വയലുകൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളാണ് ബ്ലഡ് മൂൺ കാണാൻ ഏറ്റവും അനുയോജ്യം. തെളിഞ്ഞ ആകാശമുണ്ടെങ്കിൽ എവിടെ നിന്നും ഈ അദ്‌ഭുത കാഴ്ച ആസ്വദിക്കാം.
Story Highlights : The moon is turning red in the sky; Blood Moon will be visible on September 7th and 8th
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here