Advertisement

ഹൃതിക്ക് റോഷനും ജൂനിയർ എൻ.ടി.ആറും നേർക്കുനേർ ; വാർ 2 ടീസർ പുറത്ത്

5 hours ago
3 minutes Read

YRF സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമായ വാർ 2 ന്റെ ടീസർ റിലീസ് ചെയ്തു. ഹൃതിക്ക് റോഷൻ വാർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം കബീർ എന്ന ഏജന്റിന്റെ വേഷത്തിൽ വീണ്ടുമെത്തുകയാണ് വാർ 2 വിലൂടെ. പാൻ ഇന്ത്യൻ സൂപ്പർതാരം ജൂനിയർ എൻ.ടി.ആർ ഉം വാർ 2 വിൽ ഹൃതിക്ക് റോഷനൊപ്പം എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ വലിയ പ്രത്യേകത.

സൽമാൻ ഖാന്റെ ടൈഗർ, ഷാരൂഖ് ഖാന്റെ പത്താൻ, ഹൃതിക്ക് റോഷന്റെ കബീർ എന്നീ കഥാപാത്രങ്ങളെല്ലാം ഒരുമിച്ച് വരുന്ന YRF സ്പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രമാണ് വാർ 2. ചിത്രത്തിൽ ഹൃതിക്ക് റോഷനും എൻ.ടി.ആർ നും ഒപ്പം കിയാരാ അധ്വാനി, ജോൺ എബ്രഹാം, ഷബീർ അഹ്ലുവാലിയ തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കും.

ചിത്രത്തിൽ ഹൃത്തിക്കും എൻ.ടി. ആറും തമ്മിലുള്ള ആക്ഷൻ രംഗങ്ങൾ ഉണ്ട് എന്ന് തന്നെയാണ് ടീസർ സൂചിപ്പിക്കുന്നത്. ടീസറിന്റെ ഹിന്ദി പതിപ്പിന് മാത്രം റിലീസ് ചെയ്ത് 10 മണിക്കൂറിനകം 1 കോടിയിലധികം കാഴ്ചക്കാരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. ഒരേ സമയം ഹിന്ദിയിലും തമിഴിലും തെലുങ്കിലും ചിത്രം തിയറ്ററുകളിലെത്തിക്കാൻ ആണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

ചിത്രത്തിൽ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങിയവരുടെ അതിഥി വേഷങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സൽമാൻ ഖാന്റെ ടൈഗർ 3 എന്ന ചിത്രത്തിന്റെ ക്ളൈമാക്സിൽ ഹൃതിക്ക് റോഷന്റെ കബീർ എന്ന കഥാപാത്രതം അതിഥി വേഷത്തിലെത്തിയിരുന്നു. ചിത്രം ആഗസ്റ്റ് 14 ന് റിലീസ് ചെയ്യും.

Story Highlights :Hrithik Roshan and Jr. NTR face off; War 2 teaser out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top