Advertisement

കേരളത്തിൽ നിയമപാലനം എങ്ങനെ നടക്കും; പൊലീസിനെതിരെ നടപടി ഉണ്ടാകും വരെ പ്രക്ഷോഭം തുടരും, ചാണ്ടി ഉമ്മൻ എംഎൽഎ

3 hours ago
2 minutes Read
chandy oomen

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്റ് സുജിത്ത് വി എസിനെ മർദിച്ച സംഭവത്തിൽ പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. സുജിത്തിനെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും സർക്കാർ നടപടി എടുക്കുന്നില്ല. സാധാരണക്കാർ എങ്ങനെ പൊലീസിൽ വിശ്വാസമർപ്പിക്കും ഇത്തരം പൊലീസുകാർ സേനയ്ക്ക് തന്നെ നാണക്കേടാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

വടകരയിൽ ഷാഫി പറമ്പിലിനെ ആക്രമിച്ചപ്പോൾ പൊലീസുകാർ അതിന് വഴിയൊരുക്കുകയാണ് ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിലിയെ പൊലീസ് ആക്രമിച്ചു. വൺവേ തെറ്റിച്ചെന്ന് പറഞ്ഞ് ദുൽഖിഫിലിൻ്റെ വണ്ടിയുടെ താക്കോൽ പൊലീസ് ഊരി വാങ്ങുകയായിരുന്നു. അതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ട്. ഇങ്ങനെപോയാൽ കേരളത്തിൽ നിയമപാലനം എങ്ങനെ നടക്കുമെന്ന് ചാണ്ടി ഉമ്മൻ ചോദിച്ചു.

കെപിസിസിയുടെ സാമൂഹ്യമാധ്യമ ചുമതലയിൽ നിന്ന് വി.ടി.ബൽറാം രാജിവെച്ച സംഭവത്തിലും ചാണ്ടി ഉമ്മൻ പ്രതികരണം നടത്തി. വി.ടി.ബൽറാമിന് ചെറിയൊരു പാളിച്ച വന്നതായിരിക്കാം എന്താണ് സംഭവിച്ചതെന്ന് പൂർണമായി അറിയില്ല. ബാക്കിയെല്ലാം പാർട്ടി നോക്കിക്കോളും. അദ്ദേഹത്തിന്റെ കാര്യത്തിൽ കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

Story Highlights : Protest will continue until action is taken against the police, says Chandy Oommen MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top