കൊച്ചിയിലെ വെർച്വൽ അറസ്റ്റ്; അഞ്ചുപേർക്കെതിരെ കേസ്

കൊച്ചിയിലെ വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ അഞ്ചുപേർക്കെതിരെ കേസ്. വീട്ടമ്മയെ ഫോണിൽ വിളിച്ച അഞ്ചുപേരാണ് പ്രതിപട്ടികയിൽ ഉള്ളത്. എന്നാൽ ഇവരുടെ യഥാർത്ഥ പേരുകളുടെ കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.
ജെറ്റ് എയർവെയ്സ് കുംഭകോണത്തിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വീട്ടമ്മയിൽ നിന്ന് തട്ടിയെടുത്തത് 2. 88 കോടി രൂപയാണ്. വ്യാജ കോടതിയക്കം നിർമ്മിച്ചായിരുന്നു തട്ടിപ്പ്. മുംബൈയിലെ തിലക് നഗർ പൊലീസ് സ്റ്റേഷനിൽ പരാതിക്കാരിയായ വീട്ടമ്മയുടെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം സമീപിച്ചത്. ജെറ്റ് എയർവെയ്സ് കുംഭകോണത്തിലെ രണ്ടു കോടി രൂപ വീട്ടമ്മയുടെ അക്കൗണ്ടിലെത്തി യതിന് ഇരുപത്തിയഞ്ചു ലക്ഷം രൂപ കമ്മീഷൻ പറ്റി എന്നായിരുന്നു കുറ്റം. വിശ്വസിപ്പിക്കാൻ വേണ്ടി വീട്ടമ്മയെ ഓൺലൈനായി വ്യാജ കോടതിയിലും ഹാജരാക്കി. ജഡ്ജിയും വക്കീലും ഉണ്ടായിരുന്ന കോടതിയിൽ ഒരു വീട്ടമ്മക്കെതിരെ മൊഴിയും നൽകി.
പണം തട്ടിയെടുത്തതിന് പിന്നാലെ കേസിൽ നിന്ന് ഒഴിവാക്കിയെന്ന സന്ദേശമെത്തി. തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങാനും നിർദ്ദേശം നൽകി. ഈ വാക്ക് വിശ്വസിച്ച് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ പിസിസി വാങ്ങാൻ എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്.
Story Highlights : Cyber fraud in Kochi; Case filed against 5 people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here