കൊച്ചിയിൽ ബാറിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്; വാഹനത്തിൽ പ്രമുഖ നടി ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി, മൊഴി എടുക്കും

യുവാവിനെ ബാറിൽ നിന്ന് തട്ടിക്കൊണ്ടു പോയ കേസിൽ നടിയുടെ മൊഴി എടുക്കും. സംഭവത്തിൽ യുവതി ഉൾപ്പടെ മൂന്നുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ബാറിൽ വെച്ച് ഉണ്ടായ തർക്കത്തിന് പിന്നാലയാണ് ഇൻഫോപാർക്കിൽ ജോലി ചെയ്തിരുന്ന യുവാവിനെ കാറിൽ തട്ടികൊണ്ടുപോയത്.
തട്ടിക്കൊണ്ടു പോയ വാഹനത്തിൽ പ്രമുഖ നടി ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. എന്നാൽ ഇവർക്കെതിരെ യുവാവ് പരാതി നൽകിയിട്ടില്ല. വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ മൂന്ന് പ്രതികളെ റിമാന്‍ഡ് ചെയ്തു. മിഥുന്‍, അനീഷ്, സോനാ മോള്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിന് ആധാരമായ സംഭവം നടന്നത്. സദര്‍ലാന്‍ഡ് ജീവനക്കാരനായ യുവാവിനെ എറണാകുളം നോര്‍ത്ത് പാലത്തില്‍ വച്ച് വാഹനത്തിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തുകയും തട്ടിക്കൊണ്ടുപോകുകയുമായിരുന്നു.
പിന്നീട് യുവാവിനെ അക്രമി സംഘം പറവൂര്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചെന്നും അവശനിലയിലായ യുവാവിനെ പിന്നീട് തോട്ടക്കാട്ടുകരയില്‍ ഉപേക്ഷിച്ചുവെന്നുമായിരുന്നു പരാതി.സംഭവം നടക്കുമ്പോള്‍ കാറില്‍ പ്രമുഖ നടിയും ഉണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തെത്തിയിരിക്കുന്നത്.
സംഭവം നടക്കുമ്പോള്‍ നടി മദ്യലഹരിയിലായിരുന്നുവെന്നും സൂചനയുണ്ട്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ നടന്മാര്‍ക്കൊപ്പം നായികയായി ഈ നടി അഭിനയിച്ചിട്ടുണ്ട്. വെലോസിറ്റി ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നീങ്ങിയത്. കേസിന്റെ അന്വേഷണം നടിയിലേക്ക് ഉള്‍പ്പെടെ നീങ്ങാനും സാധ്യതയുണ്ട്.
Story Highlights : actress in the gang kidnapped it employee in kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here