Advertisement

ആശുപത്രി പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വൈകിപ്പിച്ചത് മനപൂർവ്വം; ജുഡീഷ്യൽ അന്വേഷണം വേണം, ചാണ്ടി ഉമ്മൻ MLA

July 4, 2025
2 minutes Read
chandy ommen

കോട്ടയം മെഡിക്കൽ കോളജിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വൈകിപ്പിച്ചത് മനപൂർവ്വം എന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ആരോഗ്യമന്ത്രിയുടെ സ്ഥാനത്തിരിക്കാൻ വീണാ ജോർജ് അർഹയല്ല എന്ന് തെളിയിച്ചു. ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യത്തിൽ നിന്ന് കോൺഗ്രെസും UDF പിന്നോട്ടില്ലെന്നും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഈ അപകടത്തിൽ പങ്കുണ്ട്. അതെല്ലാം തെളിയിക്കണമെങ്കിൽ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്നും ചാണ്ടി ഉമ്മൻ ട്വന്റി ഫോറിനോട് പറഞ്ഞു.

സംഭവത്തിൽ ശക്തമായ സമരം ചെയ്യാനാണ് തീരുമാനം. അടിയന്തരമായി ജുഡീഷ്യൽ അന്വേഷണം വേണം. അതല്ലാതെ സർക്കാർ മുഖം രക്ഷിക്കണമെന്ന് കരുതേണ്ട. 25 ലക്ഷം രൂപ ബിന്ദുവിന്റെ കുടുംബത്തിന് നൽകണം മാത്രമല്ല നവമിയുടെ ചികിത്സാചിലവും സർക്കാർ ഏറ്റെടുക്കണമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

Read Also: മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം; സംഭവത്തില്‍ ഇന്ന് കളക്ടര്‍ അന്വേഷണം തുടങ്ങും

അതേസമയം, ബിന്ദുവിന്റെ മരണശേഷം സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആശ്വാസവാക്കുമായി ആരും തന്നെ സമീപിച്ചിരുന്നില്ലെന്ന് ഭർത്താവ് വിശ്രുതന്‍ പറഞ്ഞു. സികെ ആശ എംഎല്‍എയും ചാണ്ടി ഉമ്മന്‍ എംഎല്‍എയും സംസാരിച്ചു. മന്ത്രിമാര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് കേട്ടെങ്കിലും തന്നെ വന്ന് കണ്ടില്ലെന്നും താന്‍ ആ സമയത്ത് അത് ആലോചിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. താന്‍ ആരെയും കുറ്റപ്പെടുത്താനില്ല. പക്ഷേ മനുഷ്യത്വമുണ്ടെങ്കില്‍ ആ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം. രണ്ട് ദിവസം കഴിയുമ്പോള്‍ ഇത് തേച്ചുമാച്ച് കളയരുത്. ബിന്ദുവിനെ രക്ഷിക്കുന്നതില്‍ അനാസ്ഥയുണ്ടായി. വണ്ടിയെത്തിക്കാന്‍ ഉള്‍പ്പെടെ വൈകി. അവള്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ വേദന സഹിച്ച് കിടക്കുമ്പോള്‍ താന്‍ പുറത്ത് ഭാര്യയെ തിരഞ്ഞ് പരക്കം പായുകയായിരുന്നുവെന്നും വിശ്രുതന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങള്‍ വലിയ ധനസ്ഥിതിയുള്ള ആളുകളല്ലെന്നും ഈ അവസ്ഥ മറ്റാര്‍ക്കും വരരുതെന്നാണ് പ്രാര്‍ഥനയെന്നും വിശ്രുതന്‍ പറഞ്ഞു. വീട് നോക്കിയിരുന്നത് ബിന്ദുവാണ്. ‘അവളാണ് മക്കളെ പഠിപ്പിച്ചത്. ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത് അവളാണ്. ആദ്യ ശമ്പളം കിട്ടിയെന്ന് പറയാന്‍ മകന്‍ വിളിച്ചപ്പോള്‍ അമ്മയുടെ കൈയില്‍ കൊടുക്കൂ എന്നാണ് ഞാന്‍ പറഞ്ഞത്’. തേങ്ങലോടെ വിശ്രുതന്‍ പറഞ്ഞു. മകളുടെ ചികിത്സ നടത്തുമെന്ന് ജനപ്രതിനിധികള്‍ വാക്കുനല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് പൊതുദർശനത്തിന് ശേഷം ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലുള്ള വീട്ടുവളപ്പിൽ നടക്കുക. സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് അന്വേഷണം ആരംഭിക്കും. പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയില്‍ ആളുകള്‍ കയറിയതിനെ കുറിച്ചും അന്വേഷണ ഉണ്ടാകും.

Story Highlights : Delay in inauguration of new block of hospital was deliberate: Chandy Oommen MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top