സോളാർ റിപ്പോർട്ട്; വിലയിരുത്തലുകൾക്ക് ശേഷം പറയാമെന്ന് മുഖ്യമന്ത്രി

സോളാർ കമ്മീഷൻ റിപ്പോർട്ടിലെ വിശദാംശങ്ങളെക്കുറിച്ച് നിലവിൽ ഒന്നും പറയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മീഷൻ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ സർക്കാർ തലത്തിൽ കൂടുതൽ വിലയിരുത്തലുകൾ ആവശ്യമുണ്ടെന്നും അതിനുശേഷം തുടർ നടപടികളെക്കുറിച്ച് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 3.30 ഓടെയാണ് സോളാർ കേസ് അന്വേഷിക്കുന്നതിനായി രൂപീകരിച്ച ജുഡീഷൽ കമ്മീഷൻ ജസ്റ്റീസ് ജി. ശിവരാജൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. കമ്മീഷൻ പ്രവർത്തനം ആരംഭിച്ച് മൂന്നര വർഷത്തിനുശേഷമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. സെപ്തംബർ 27ന് കമ്മീഷന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. നാല് വാളിയം റിപ്പോർട്ടാണ് ജസ്റ്റിസ് ശിവരാജൻ മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. 2013 ൽ ഉമ്മൻചാണ്ടി സർക്കാരാണ് ശിവരാജൻ കമ്മീഷനെ സോളാർ കേസ് അന്വേഷിക്കാൻ നിയമിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here