മമ്മൂട്ടി ഫാന്‍സിന്റെ തെറിപ്പാട്ട്; പൊട്ടിക്കരഞ്ഞ് ലിച്ചി

മമ്മൂട്ടി ഫാന്‍സിന്റെ തെറി വിളിയില്‍ മനം നൊന്ത് അങ്കമാലി ഡയറീസ് നായിക ലിച്ചി പൊട്ടിക്കരഞ്ഞു. ഇന്നലെ ഫെയ്സ് ബുക്കില്‍ ലൈവിലെത്തിയപ്പോഴാണ് താരം ഫാന്‍സിനോട് ക്ഷമ പറഞ്ഞതും ഒപ്പം പൊട്ടിക്കരഞ്ഞതും. ഒരു ചാനലിലെ കുസൃതി ചോദ്യങ്ങള്‍ക്ക് ഉത്തരമായി ദുല്‍ക്കറിനെ നായികയായി അഭിനയിക്കണമെന്നും അച്ഛനായി മമ്മൂട്ടി വരട്ടെ എന്നും പറഞ്ഞതാണ് ഫാന്‍സുകാരെ ചൊടിപ്പിച്ചത്. ദുല്‍ഖറും മമ്മൂട്ടിയും ഒരുമിച്ച് വരുന്ന പടത്തില്‍ ആര് നായകനാകണം അച്ഛനാകണം എന്നായിരുന്നു ചോദ്യം. ആദ്യം മമ്മൂട്ടി അച്ഛനാകണമെന്ന് പറഞ്ഞ ലിച്ചി തൊട്ടടുത്ത നിമിഷം തന്നെ മമ്മൂട്ടി നായനാകട്ടെ ദുല്‍ഖര്‍ അച്ഛനാകട്ടെ എന്നും പറഞ്ഞിരുന്നു. എന്നാല്‍ ലിച്ചി പറഞ്ഞ ആദ്യ ഭാഗം മാത്രം കുസൃതി ചോദ്യമാണെന്ന് പരാമര്‍ശിക്കാതെ മമ്മൂട്ടിയുടെ മകളായി അഭിനയിക്കണമെന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് ഫാന്‍സുകാരെ ചൊടിപ്പിച്ചത്. കേട്ടാല്‍ അറയ്ക്കുന്ന തെറികളാണ് ലിച്ചിയുടെ ഫെയ്സ് ബുക്ക് പേജില്‍ വന്ന് നിറഞ്ഞത്. മാപ്പപേക്ഷിച്ച് ലിച്ചി എത്തിയ വീഡിയോയ്ക്ക് താഴെയും തെറിയഭിഷേകം തന്നെയാണ്. സമാന രീതിയില്‍ വിനീത് ശ്രീനിവാസന്‍ മോഹന്‍ലാലിനെ അങ്കിള്‍ എന്ന് വിളിച്ചതിന് വിനീത് ശ്രീനിവാസന്റെ പേജിലും ഫാന്‍സുകാരുടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഉടന്‍ തന്നെ ഫാന്‍സ് അസോസിയേഷന്‍ തന്നെ വിനീതിനോട് ക്ഷമ ചോദിച്ചിരുന്നു.
ഒരു നടി പറഞ്ഞത് എന്താണെന്ന് അറിയാതെ അവരുടെ പേജില്‍ ഇത്തരത്തില്‍ സഭ്യതയ്ക്ക് ഒട്ടും നിരക്കാത്ത കമന്റ് ചെയ്യുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here