മിനിമം ബാലൻസ് കുറച്ച് എസ്ബിഐ

സേവിങ്‌സ് അക്കൗണ്ടുകളിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസ് പരിധിയും പിഴയും എസ്.ബി.ഐ കുറച്ചു. 20ശതമാനം മുതൽ 50 ശതമാനം വരെയാണ് കുറച്ചത്. മെട്രോ നഗരങ്ങളിലെ അക്കൗണ്ടുകളിൽ മിനിമം ബാലൻസായി സൂക്ഷിക്കേണ്ട തുക 5,000ൽ നിന്ന് 3000 രൂപയായും കുറച്ചിട്ടുണ്ട്. മിനിമം അക്കൗണ്ട് ബാലൻസ് സൂക്ഷിക്കേണ്ട കാര്യത്തിൽ മെട്രോ, അർബൻ മേഖലകളെ ഒരു വിഭാഗത്തിലേക്ക് കൊണ്ടുവന്നു. നേരത്തെ മെട്രോ നഗരങ്ങളിൽ 5000 രൂപയായിരുന്നു.
അടുത്തമാസം മുതൽ ഇളവ് നിലവിൽ വരും. പെൻഷൻകാർ, സാമൂഹിക പദ്ധതികളുടെ ഗുണഭോക്താക്കൾ, 18 വയസിൽ താഴയുള്ളവർ എന്നിവരെ കുറഞ്ഞ തുക അക്കൗണ്ടിൽ സൂക്ഷിക്കേണ്ടുന്നവരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജൻധൻ അക്കൗണ്ടുകൾ, ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകാർ എന്നിവരെ നേരത്തെ തന്നെ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
SBI cuts down minimum balance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here