Advertisement

കന്നഡ സംസാരിക്കാൻ തയ്യാറാകാതിരുന്ന ബാങ്ക് മാനേജറിന് സ്ഥലം മാറ്റം; പ്രാദേശിക ഭാഷകളെ ബഹുമാനിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

5 hours ago
1 minute Read

കന്നഡ സംസാരിക്കാൻ തയ്യാറാകാതിരുന്ന ബാങ്ക് മാനേജറിന് സ്ഥലം മാറ്റം. വനിതാ മാനേജർ സൂര്യയെ സ്ഥലം മാറ്റി എസ്‌ ബി ഐ. പ്രാദേശിക ഭാഷകളെ ബഹുമാനിക്കാൻ ഉദ്യാഗസ്ഥർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രാദേശിക ഭാഷയിൽ ആശയ വിനിമയം നടത്താൻ ബാങ്ക് ജീവനക്കാർക്ക് പരിശീലനം നൽകണമെന്ന് കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടു.ചന്ദ്രപുരയിലെ എസ്ബിഐ ബ്രാഞ്ചിലാണ് സംഭവം നടന്നത്.

കന്നഡ സംസാരിക്കണമെന്ന് യുവാവും ഹിന്ദിയിലെ സംസാരിക്കൂവെന്ന് മാനേജരായ സ്ത്രീയും പറയുകയായിരുന്നു. ഇരുവരും പരസ്പരം വിഡിയോ ചിത്രീകരിച്ചുകൊണ്ടാണ് തര്‍ക്കത്തിലേര്‍പ്പെട്ടത്. ഇത് കര്‍ണാടകയാണെന്ന് യുവാവ് പറഞ്ഞപ്പോള്‍ താങ്കളല്ലല്ലോ തനിക്ക് ജോലി നല്‍കിയത് എന്നാണ് യുവതി ചോദിച്ചത്.

ഇത് കര്‍ണാടകയാണ് കന്നഡ സംസാരിക്കണമെന്ന് പറഞ്ഞപ്പോള്‍ ഇത് ഇന്ത്യയാണെന്നും താങ്കള്‍ക്കായി കന്നഡ സംസാരിക്കില്ലെന്നും യുവതി പറഞ്ഞു. അതാത് സംസ്ഥാനങ്ങളില്‍ അതാത് ഭാഷകളാണ് നിങ്ങള്‍ സംസാരിക്കേണ്ടതെന്ന് ആര്‍ബിഐ നിയമമുണ്ടെന്ന് യുവാവ് മാനേജരെ ഓര്‍മിപ്പിച്ചു.

Story Highlights : sbi language dispute manager transfered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top